പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അങ്കമാലി പോലീസ് സ്‌റ്റേഷനിലെ എട്ട് പോലീസുകാർ നിരീക്ഷണത്തിൽ പോയി. തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴ തുറവൂർ സ്വദേശിയാണ് ഇയാൾ
തുറവൂർ സ്വദേശിയെ മറ്റ് രണ്ട് പേർക്കൊപ്പം കഴിഞ്ഞ ദിവസമാണ് അങ്കമാലി പോലീസ് പിടികൂടിയത്. തുടർന്ന് പ്രതികളുടെ സാമ്പിൾ പരിശോധനക്ക് അയക്കുകയായിരുന്നു. ഫലം വന്നപ്പോൾ തുറവൂർ സ്വദേശിക്ക് പോസിറ്റീവാകുകയായിരുന്നു. ഇതേ തുടർന്നാണ് ഇയാളുമായി സമ്പർക്കത്തിൽ വന്ന പോലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചത്.