കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് തൂങ്ങിമരിച്ച നിലയിൽ. കരുനാഗപ്പള്ളി സ്വദേശി സലീമാണ് തൂങ്ങിമരിച്ചത്. ജൂൺ 28ന് ദുബൈയിൽ നിന്നും നാട്ടിലെത്തിയതാണ് സലീം. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇന്ന് ഭക്ഷണവുമായി എത്തിയ ബന്ധുക്കളാണ് കിടപ്പുമുറിയിൽ സലീമിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.