മുഖം മിന്നി തിളങ്ങാൻ മഞ്ഞൾ ഫേഷ്യൽ; ഉണ്ടാക്കുന്ന വിധം

പണ്ട് കാലം മുതൽക്കു തന്നെ സൗന്ദര്യ സംരക്ഷണത്തിൽ പ്രധാന സ്ഥാനമാണ് മഞ്ഞളിനുള്ളത്. മുഖത്തിന്റെയും ദേഹത്തിന്റെയും നിറം വർധിപ്പിക്കാനും തിളക്കം കൂട്ടാനും മഞ്ഞളിന് സാധിക്കും. മഞ്ഞൾ ഫേഷ്യൽ പാക് വീട്ടിൽ തന്നെ ചെയ്യാവുന്നതെ ഉള്ളൂ. അത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ:

1. മഞ്ഞൾ പൊടി : 1/2 ടീസ്പൂൺ
2. നാരങ്ങാനീര് : 1/2 ടീസ്പൂൺ
3. കടലമാവ് :2 ടീസ്പൂൺ
4. പാൽ :2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം:

ആദ്യം അരസ്പൂൺ മഞ്ഞൾപ്പൊടി, രണ്ടു സ്പൂൺ പാൽ, രണ്ടു സ്പൂൺ കടലമാവ്, അരസ്പൂൺ നാരങ്ങാനീര് എന്നിവ മിക്സ് ചെയ്തു മുഖത്ത് പുരട്ടുക. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിലൊരിക്കൽ ഈ ഫേഷ്യൽ ചെയ്യാൻ ശ്രമിക്കുക.