മുഖക്കുരുവിനും കറുത്ത പാടുകൾക്കും ഇങ്ങനെ ചെയ്യൂ

മുഖക്കുരു ഉള്ളവര്‍ക്ക്‌ ചര്‍മ്മത്തിലെ പാടുകള്‍ മാറ്റാന്‍ നാരങ്ങാനീരില്‍ ഗ്‌ളിസറിന്‍ ചേര്‍ത്ത്‌ ഉപയോഗിക്കാവുന്നതാണ്‌.

എത്ര നാരങ്ങാനീര്‌ എടുക്കുന്നുണ്ടോ അതില്‍ അത്ര തന്നെ ഗ്‌ളിസറിനും ചേര്‍ത്താണ്‌ മുഖത്ത്‌ പുരട്ടേണ്ടത്‌.പുരട്ടി 15-20 മിനിറ്റിന്‌ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച്‌ കഴുകി കളയുക.

കറുത്തപാടുകള്‍ മാറ്റാന്‍ ഉരുളക്കിഴങ്ങ്‌ ഉപയോഗിക്കാം.ഉരുളക്കിഴങ്ങില്‍ കാറ്റെകൊലേസ്‌ എന്ന രാസവസ്‌തു ധാരാളമായി അടങ്ങിയിട്ടുണ്ട്‌. നിറം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളില്‍ കാറ്റകൊലേസ്‌ ഉപയോഗിക്കുന്നു. അതുകൊണ്ട്‌ തന്നെ കണ്ണുകള്‍ക്ക്‌ ചുറ്റുമുള്ള കറുത്തപാടുകള്‍ മാറ്റാന്‍ ഉരുളക്കിഴങ്ങ്‌ ഉത്തമമാണ്‌.

ഒരു ഉരുളക്കിഴങ്ങ്‌ എടുത്ത്‌ പിഴിഞ്ഞ്‌ അതിന്റെ നീര്‌ എടുക്കുക. ഈ നീര്‌ കണ്ണുകള്‍ക്ക്‌ താഴെ പുരട്ടുക. പതിനഞ്ച്‌ മിനിറ്റിന്‌ ശേഷം കഴുകി കളയുക.