കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ അമ്മമാർ ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കൂ

ജങ്ക് ഫുഡുകളിൽ നിന്നും തയ്യറാക്കിയ പാകറ്റ് ഫുഡുകളിൽനിന്നും കുട്ടികളെ അകറ്റി നിർത്തണം എന്നത് വളരെ പ്രധാനമാണ്. ഇന്നത്തെക്കാലത്ത് അത് വലരെ പ്രയാസകരവുമാ‍ണ്. ഇത്തരം ഭക്ഷണങ്ങൾ കുട്ടികളുടെ ഓർമ ശക്തിയെയും തലച്ചോറിന്റെ വളർച്ചയേയും സാസമായി ബാധിക്കും.

ധാരാളാം നാരുകൾ അടങ്ങിയ ഭക്ഷണങ്ങാളാണ് കുട്ടികൾക്ക് നൽകേണ്ടത്. പഴവർഗങ്ങൾ നനച്ച അവിൽ എന്നിവ കുട്ടികൾക്ക് ഇടനേരങ്ങളിൽ നൽകാം. പാല്, മുട്ട പഴങ്ങൾ എന്നിവ കുട്ടികളുടെ ആഹാരത്തിൽ നിത്യവും ഉൾപ്പെടുത്തേണ്ടതാണ്. പഴവർവർഗങ്ങളും ധാരാളമായി നൽകുക.

കുട്ടികൾക്ക് ആഹാരം നൽകുന്ന സമയത്തിലും ശ്രദ്ധവേണം. രാവിലെയാണ് ധാരാളം ഭക്ഷണം കുട്ടികൾക്ക് നൽകേണ്ടത്. രാത്രി കുറച്ച് മാത്രമേ നൽകാവു. മാത്രമല്ല രാത്രി കുട്ടികൾക്ക് നേരത്തെഭക്ഷണം നൽകണം. ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിന് ശേഷം മാത്രമേ കുട്ടികളെ ഉറക്കാവു.