സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റ് ഗൺമാൻ ജയഘോഷിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ജയഘോഷിന് നോട്ടീസ് നൽകും. ബാഗേജ് പിടികൂടിയതിന് ശേഷം ജയഘോഷ് നിരവധി തവണ സ്വപ്‌നയെയും സരിത്തിനെയും ഫോണിൽ വിളിച്ചിരുന്നു. ഇക്കാര്യമാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.
സ്വപ്‌നയും സന്ദീപും നിലവിൽ കസ്റ്റംസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ്‌സ് അസോസിയേഷൻ നേതാവിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. നയതന്ത്ര ബാഗ് വിട്ടു കിട്ടുന്നതിനായി ഇയാൾ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു
ഇയാളെ ഒരു തവണ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ സ്വപ്‌നയെയും സരത്തിനെയും ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച ചില സൂചനകളിൽ നിന്നാണ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്