സ്വർണക്കടത്ത്: ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻ ഐ എ അനുമതി തേടി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻ ഐ എ അനുമതി തേടി. ശിവശങ്കറിന് സ്വർണക്കടത്തുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് എൻ ഐ എ കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക, സാഹചര്യ തെളിവുകൾ എൻ ഐ എ ശേഖരിച്ചിട്ടുണ്ട്

ശിവശങ്കരന് സ്വർണക്കടത്ത് അറിയാമായിരുന്നുവെന്ന സൂചന നൽകുന്ന മൊഴിയാണ് കസ്റ്റംസിന്റെ പിടിയിലുള്ള സരിത്ത് നൽകിയിരിക്കുന്നത്. ഇതേ തുടർന്നാണ് എൻ ഐ എ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ അനുമതി തേടിയത്.

തിരുവനന്തപുരത്ത് ഇന്നലെ നടന്ന പരിശോധനയിൽ പല ഉന്നതർക്കും സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ കണ്ടെത്തിയിരുന്നു. പലരും പ്രതികളുടെ ആതിഥ്യം സ്വീകരിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.