സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറിനെ ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂര്‍ നേരം

സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. നീണ്ട ഒമ്പത് മണിക്കൂര്‍ നേരമാണ് ശിവശങ്കറിനെ വിട്ടയച്ചത്. ഇതിന് ശേഷം അദ്ദേഹത്തെ തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചു.

വൈകുന്നേരം അഞ്ചരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കസ്റ്റംസ് നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കര്‍ കസ്റ്റംസ് ഓഫീസില്‍ നേരിട്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യല്‍ വേഗം പൂര്‍ത്തിയാകുമെന്നാണ് കരുതിയിരുന്നതെങ്കിലും മണിക്കൂറുകളോളം നീളുകയായിരുന്നു.

രാത്രി പന്ത്രണ്ട് മണിയോടെ യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ ചാനലുകളില്‍ കാണിക്കാന്‍ തുടങ്ങിയതോടെ കസ്റ്റംസ് ആസ്ഥാനത്തിന് മുന്നില്‍ നിന്ന മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി ഉദ്യോഗസ്ഥര്‍ ഗേറ്റ് അടച്ചു. പുലര്‍ച്ചെ രണ്ടരയോടെ ശിവശങ്കറുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പുറത്തേക്ക് ഇറങ്ങുകയും അദ്ദേഹത്തെ വീട്ടില്‍ എത്തിക്കുകയുമായിരുന്നു