സ്വര്‍ണക്കടത്ത് കേസ്: റമീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; സരിത്തിനൊപ്പം ചോദ്യം ചെയ്തു

സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി റമീസിനെ ഇന്ന് കോടതിയില്‍ ഹജാരാക്കും. ഇയാളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ച രാവിലെ പിടികൂടിയ റമീസിനെ കസ്റ്റംസ് കൊച്ചിയിലെ ഓഫീസിലെത്തിച്ച് സരിത്തിനൊപ്പം ചോദ്യം ചെയ്തു.

സന്ദീപുമായും സരിത്തുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇടനിലക്കാരനാണ് റമീസ്. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റമീസ് പിടിയിലാകുന്നത്. സ്വര്‍ണക്കടത്തിലെ നിര്‍ണായക കണ്ണിയാണ് ഇയാള്‍. മുമ്പും സ്വര്‍ണക്കടത്ത് കേസുമായി ഇയാള്‍ പിടിയിലായിട്ടുണ്ട്.

അന്തരിച്ച മുന്‍ മന്ത്രി ചാക്കീരി അഹമ്മദ് കുട്ടിയുടെ കുടുംബത്തിലെ അംഗമാണ് റമീസ്. ഇയാളുടെ കുടുംബാംഗങ്ങളില്‍ പലരും മുസ്ലീം ലീഗിന്റെ പ്രവര്‍ത്തകരോ നേതാക്കളോയാണ്. അതേസമയം റമീസിന് പ്രത്യക്ഷ രാഷ്ട്രീയമില്ല.