സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ എം ശിവശങ്കറെ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ശിവശങ്കറെ ഇ ഡി കസ്റ്റഡിയിൽ വാങ്ങും. ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ശിവശങ്കറെ അറസ്റ്റ് ചെയ്തത്.
ആറ് മണിക്കൂറിലേറെ സമയം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഇഡി അദ്ദേഹത്തെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നാലെ എറണാകുളത്തെ ഓഫീസിൽ എത്തിച്ചു.