കോഴിക്കോട‌് പുതിയ ബസ‌്സ‌്റ്റാൻഡിന് സമീപത്ത‌് അന്താരാഷ‌്ട്ര നിലവാരത്തിൽ നിർമിച്ച എസ്കലേറ്റർ മേൽപ്പാലം നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനംചെയ്യും.
സംസ്ഥാനത്തെ ആദ്യ എസ്കലേറ്റർ മേൽപ്പാലമാണിത്. പകൽ 12നാണ‌് ചടങ്ങ‌്. അവസാനഘട്ട ഇലക‌്ട്രിക്കൽ ജോലികളാണ‌് പാലത്തിൽ പുരോഗമിക്കുന്നത‌്.
ഇരുഭാഗങ്ങളിലും എസ്കലേറ്ററും ലിഫ്റ്റും സ്ഥാപിച്ചു. പടികളിൽ ഗ്രാനൈറ്റ് വിരിച്ചിട്ടുണ്ട‌്. മേൽക്കൂരയിൽ ഷീറ്റിടലും പാലത്തിന്റെ ഭിത്തികളിൽ ഗ്ലാസിടലും പൂർത്തിയായി. 11.5 കോടി ചെലവിട്ട പാലത്തിന‌് ആറരമീറ്റർ ഉയരമുണ്ട‌്. മൂന്ന് മീറ്റർ വീതിയും 25.37 മീറ്റർ നീളവുമുണ്ട‌്.
ഒരേസമയം 13 പേർക്ക് ലിഫ്റ്റിലും മണിക്കൂറിൽ 11,700 പേർക്ക‌് എസ്കലേറ്ററിലും നടപ്പാലത്തിൽ ഒരേസമയം 300 പേർക്കും കയറാം.ഊരാളുങ്കൽ ലേബർ കോൺട്രാക്ട‌് കോ ഓപ്പറേറ്റീവ‌് സൊസൈറ്റിക്കാണ‌് നിർമാണച്ചുമതല.
The Best Online Portal in Malayalam