മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ; സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കില്ല

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോകും. മലപ്പുറം ജില്ലാ കലക്ടർക്കും പോലീസ് മേധാവിക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. മുൻകരുതൽ നടപടിയെന്ന നിലയ്ക്കാണ് സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.

കരിപ്പൂർ വിമാനാപകടത്തിന് പിന്നാലെ മുഖ്യമന്ത്രിയും മന്ത്രിമാരും ദുരന്തസ്ഥലം സന്ദർശിച്ചിരുന്നു. പിന്നാലെ കലക്ടറുമൊന്നിച്ച് യോഗം ചേരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൊവിഡ് നിരീക്ഷണത്തിൽ പോകാനുള്ള തീരുമാനം

മലപ്പുറം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണന് ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. സബ് കലക്ടർക്കും അസി. കലക്ടർക്കും കലക്ടറേറ്റിലെ 21 ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.