നിലവിലുള്ള സംവരണം നേരിയ ശതമാനം പോലും ഇല്ലാതാകില്ല; സംവരണ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുമെന്ന് മുഖ്യമന്ത്രി
സംവരണ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക യാഥാർഥ്യങ്ങളെ ശരിയായ വിധത്തിൽ സമീപിച്ചാണ് സംവരണ മാനദണ്ഡം ഉണ്ടാക്കിയിട്ടുള്ളത്. ദശാബ്ദങ്ങളായി തുടരുന്ന രീതികൾ മാറണം. പുതിയ സംവരണം വരുന്നതോടെ നിലവിലുള്ളവർക്ക് എന്തോ നഷ്ടപ്പെടുമെന്ന ധാരണയാണ് പ്രചരിക്കുന്നത്. സംവരണം പട്ടികജാതി-വർഗ വിഭാഗങ്ങളെ ശരാശരി നിലവാരത്തിലേക്ക് ഉയർത്താനാണ്. അതിനി തുടരേണ്ടതുണ്ടോയെന്ന രീതിയിൽ ദേശീയ തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം തുടരണമെന്ന് തന്നെയാണ് നിലപാട്. മുന്നോക്ക സംവരണം നിലവിലെ സംവരണ വിഭാഗങ്ങൾക്ക് നഷ്ടമുണ്ടാക്കുമെന്ന ആശങ്ക പരത്തുന്നു….