സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു. ഇയാളുടെ സുഹൃത്ത് മുഖാന്തരമാണ് ഫോണില്‍ ബന്ധപ്പെട്ടത്. ഇയാള്‍ ദുബൈയിലാണുള്ളത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇയാളില്‍ നിന്ന് തേടി
അതേസമയം കസ്റ്റംസിന്റെ ചോദ്യങ്ങളില്‍ നിന്ന് ഉത്തരം നല്‍കാതെ ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. തിരുവന്തപുരത്തേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് എന്ന പേരില്‍ സ്വര്‍ണം അയച്ചത് ഇയാളാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സ്വപ്‌ന, സന്ദീപ്, സരിത് എന്നിവരായിരുന്നു ഇടനിലക്കാര്‍.
ദുബൈയില്‍ നിന്ന് ഫൈസല്‍ മുമ്പും സ്വര്‍ണം അയച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. സിനിമാ താരങ്ങളുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. ആഡംബര കാറുകളുടെ ആരാധകന്‍ കൂടിയാണ് ഇയാള്‍. ഫൈസല്‍ അടുത്തിടെ ആരംഭിച്ച ജിംനേഷ്യത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് ബോളിവുഡ് താരമായിരുന്നു.