സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പ്രതികളുടെ പക്കല്‍ നിന്നും ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത സംഭവത്തിലും ഈന്തപ്പഴം വിതരണം ചെയ്ത സംഭവത്തിലും ശിവശങ്കറിന്റെ പങ്കും അന്വേഷിക്കും. ഈന്തപ്പഴം വിതരണം സംബന്ധിച്ച് സാമൂഹിക ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ ടി വി അനുപമയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് സാമൂഹിക ക്ഷേമ വകുപ്പിന്റെ കേന്ദ്രങ്ങളില്‍ ഈന്തപ്പഴം വിതരണം ചെയ്‌തെന്നാണ് ടി വി അനുപമ നല്‍കിയ മൊഴി
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ സ്വപ്‌ന സുരേഷ് നല്‍കിയ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ ജില്ലാ കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ഇഡി കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.