തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറത്ത് ഒരാള്‍ കസ്റ്റംസിന്റെ കസ്റ്റഡിയില്‍. കേസിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് സംശയം. ഏറ്റവും നിര്‍ണായക നീക്കമായാണ് കസ്റ്റംസ് ഇതിനെ വിശേഷിപ്പിക്കുന്നത്. സ്വപ്‌ന, സന്ദീപ്, സരിത് എന്നിവര്‍ ക്യാരിയര്‍മാരാണെന്നും ഉന്നതബന്ധമുള്ള പലരും സ്വര്‍ണക്കടത്തിന് പിന്നിലുണ്ടെന്നുുമുള്ള സുപ്രധാന വിവരങ്ങളാണ് പുറത്തുവരുന്നത്.
പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് ആണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്യുകയാണ്. സരിത്തും കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണുള്ളത്. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്നും വിവരം ലഭിക്കുന്നുണ്ട്
അറസ്റ്റിലായ ആളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല. മലബാറിലെ ഉന്നത രാഷ്ട്രീയ നേതാവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന വിവരങ്ങളും പുരത്തുവരുന്നുണ്ട്. വരും മണിക്കൂറില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയും കസ്റ്റംസ് നല്‍കുന്നുണ്ട്.