നിവിൻ പോളി നായകനായി എത്തുന്ന പുതിയ ചിത്രം പടവെട്ട് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം. ഫേസ്ബുക്ക് പേജ് വഴി നിവിൻ പോളിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
സംഘർഷങ്ങൾ, പോരാട്ടങ്ങൾ, അതിജീവനം നമ്മൾ പടവെട്ട് തുടർന്നു കൊണ്ടേയിരിക്കും എന്ന ക്യാപ്ഷനോടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. നടൻ സണ്ണി വെയ്‌നാണ് ചിത്രത്തിന്റെ നിർമാണം.
കൊവിഡ് പ്രതിസന്ധി മാറിയാൽ ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം പൂർത്തിയാക്കും. അരുവി എന്ന ചിത്രത്തിലൂടെ സുപരചിതയായ അദിതി ബാലനാണ് പടവെട്ടിലെ നായിക. ഷൈൻ ടോം ചാക്കോ, ഷമ്മി തിലൻ, ഇന്ദ്രൻസ്, വിജയരാഘവൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ