പരിശീലനത്തിനിടെ മിഗ് 29 വിമാനം അറബിക്കടലിൽ തകർന്നുവീണു; പൈലറ്റുമാരിൽ ഒരാളെ കാണാതായി

മിഗ് 29 കെ യുദ്ധവിമാനം പരിശീലന പറക്കലിനിടെ അറബിക്കടലിൽ തകർന്നുവീണു. രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

കാണാതായ പൈലറ്റിനായി സേനയുടെ വിവിധ യൂനിറ്റുകൾ തെരച്ചിൽ നടത്തുകയാണ്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി നാവികസേന അറിയിച്ചു. ഐഎൻഎസ് വിക്രമാദിത്യ വിമാനവാഹിനി യുദ്ധക്കപ്പലിൽ നിന്ന് പറന്നുയർന്ന വിമാനമാണ് തകർന്നത്.