സ്റ്റേഷനിൽ പരാതിയുമായി എത്തിയ അച്ഛനും മകളോടും അധിക്ഷേപകരമായി പെരുമാറിയ പോലീസുദ്യോഗസ്ഥനെതിരെ നടപടി. സംഭവത്തെ കുറിച്ച് രണ്ട് ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഡിഐജിക്കാണ് അന്വേഷണ ചുമതല
നെയ്യാർ ഡാം പോലീസ് സ്‌റ്റേഷനിലെ എ എസ് ഐ ഗോപകുമാറിനെതിരെയാണ് നടപടി. ഇയാളെ ഇടുക്കിയിലേക്കാണ് സ്ഥലം മാറ്റിയത്. ഗോപകുമാർ പരാതിക്കാരെ അധിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി
പള്ളിവേട്ട സ്വദേശി സുദേവനോടും മകളോടുമാണ് ഇയാൾ മോശമായി പെരുമാറുന്നത്. സംഭവത്തിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഒരു സ്ത്രീ കൂടെയുണ്ടായിരുന്നുവെന്നത് സംഭവത്തെ ഗൗരവമുള്ളതാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു