തിരുവനന്തപുരം ഫോർട്ട് വാർഡിൽ നാട്ടുകാർ വോട്ട് ബഹിഷ്കരിക്കും
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്ര വടക്കേനടയിലെയും പത്മതീർത്ഥക്കരയിലെയും നാട്ടുകാർക്കും പൊതുജനങ്ങൾക്കും വഴി നടക്കുവാനുള്ള സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് നഗരസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. കഴിഞ്ഞ ഒമ്പത് മാസക്കാലമായി വടക്കേനട വഴി കിഴക്കേ നടയിലേക്ക് പോകുന്ന വഴിയാണ് പോലീസ് സുരക്ഷാ കാരണങ്ങൾ പറഞ്ഞ് അടച്ചു പൂട്ടിയത്. ഈസ്റ്റ് ഫോർട്ടിൽ ബസിറങ്ങി പടിഞ്ഞാറേകോട്ട, ശ്രീകണ്ഠേശ്വരം, കൈതമുക്ക്, പാൽക്കുളങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ പോകുവാൻ പൊതു ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പ്രധാനപ്പെട്ട റോഡാണ് കാൽ നടയാത്രക്കാരെ പോലും കടത്തിവിടാതെ പോലീസ്…