കേരളാ പോലീസ് ആക്ട് ഭേദഗതിയുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ജാഗ്രതക്കുറവ് സംഭവിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കേന്ദ്ര നേതൃത്വം കൂടി ഉൾക്കൊള്ളുന്നതാണ് പാർട്ടി. പാർട്ടിയൊരു വ്യക്തിയല്ല. പോലീസ് നിയമഭേദഗതിയിൽ വിമർശനം വന്നപ്പോൾ തിരുത്തുകയാണ് ചെയ്തത്
നിയമഭേദഗതിയുടെ ലക്ഷ്യം നല്ലതായിരുന്നുവെങ്കിലും നിയമം തയ്യാറാക്കിയപ്പോൾ പിഴവ് വന്നുവെന്നും എ വിജയരാഘവൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപി ബന്ധത്തെയും വിജയരാഘവൻ വിമർശിച്ചു. കോൺഗ്രസ് ബിജെപിയെ വിമർശിക്കുന്നില്ല. ബിജെപി പിന്തുണ നേടിയെടുക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്
അപകടകരമായ രാഷ്ട്രീയ സഖ്യമാണിത്. സംസ്ഥാനത്ത് സർക്കാർ നേട്ടങ്ങൾ നിരത്തി ഡിസംബർ മൂന്നിന് വികസന വിളംബരം നടത്തും. ഓരോ പഞ്ചായത്തിലും പരിപാടി സംഘടിപ്പിക്കും. ഡിസംബർ അഞ്ചിന് വെബ് റാലി നടത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു.