ഡൽഹി: ഉത്തർപ്രദേശിലെ സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്ന് CJP. നാല് ജില്ലകളിലായി 20 സർക്കാർ സ്കൂളുകളിൽ സിജെപി പരിശോധന നടത്തി. പരിശോധന നടത്തിയ 9 സ്കൂളുകളിൽ 6 എണ്ണത്തിലും ശുദ്ധമായ കുടിവെള്ളമില്ല എന്ന് സിജെപി.
10 സ്കൂളുകളിൽ ശൗചാലയങ്ങൾ പ്രവർത്തനരഹിതം. ചിലയിടങ്ങളിൽ ശുചിത്വമില്ലാത്ത സാഹചര്യം. 7 സ്കൂളുകളിൽ ഭിന്നശേഷി സൗഹൃദ സൗകര്യങ്ങളില്ല. റാമ്പുകളും പ്രത്യേക ശൗചാലയങ്ങളും അപര്യാപ്തം. 12 സ്കൂളുകളിൽ പ്രവർത്തനക്ഷമമായ കമ്പ്യൂട്ടറുകളില്ല.
8 സ്കൂളുകളിൽ ലൈബ്രറികളില്ല. സ്കൂൾ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ വിള്ളൽ. ആവശ്യത്തിന് അധ്യാപകരും മറ്റ് ജീവനക്കാരുമില്ലെന്നും കണ്ടെത്തൽ. ഒരു സ്കൂളിൽ വരാന്തയിലാണ് കുട്ടികൾ പഠിക്കുന്നത് എന്നും സിജെപി നേതാക്കൾ വ്യക്തമാക്കി. ഹാപുർ, മീററ്റ്, സഹാറൻപൂർ, പിലിഭിത്ത് ജില്ലകളിലാണ് സിജെപി പരിശോധന നടത്തിയത്.









