ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് ലോകസിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് പ്രഭാസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽചർച്ച വിഷയമാണ്. ചിത്രത്തെ കുറിച്ച് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുന്നത് വാളുമേന്തി നടന്നു വരുന്ന പ്രഭാസിന്റെ രൂപമാണ്.
ബിഗ് ബജറ്റ് ചിത്രങ്ങളുടെ തോഴനായി മാറിയിരിക്കുകയാണ് പ്രഭാസ് ഇപ്പോൾ. താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മൂന്ന് സിനിമകളും ബിഗ് ബജറ്റ് ചിത്രങ്ങളാണ്. ആക്ഷൻ ചിത്രമായ സാഹോയ്ക്കു ശേഷം, ആദിപുരുഷ്, രാധേ ശ്യാം, നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രങ്ങളാണ് പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ചിത്രങ്ങളുടെ ജോലികൾ അണിയറയിൽ തകൃതിയിൽ നടക്കുകയാണ്.