ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ വൈറ്റ് ഹൗസില്‍ നിന്നിറങ്ങാമെന്ന് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ വൈറ്റ് ഹൗസില്‍ നിന്നിറങ്ങുമെന്ന് ഡൊണാള്‍ഡ് ട്രംപ്. എന്നാലും താന്‍ പരാജയം സമ്മതിക്കില്ലെന്നും ട്രംപ് പറഞ്ഞു.

അതേസമയം അധികാരം കൈമാറില്ലെന്ന ആദ്യ നിലപാടുകളില്‍ നിന്നും ട്രംപ് മാറ്റം വരുത്തിയത് നടപടിക്രമങ്ങള്‍ക്ക് ആശ്വാസകരമാണ്. ഒരു ഘട്ടത്തില്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് ട്രംപ് കോടതിയെ വരെ സമീപിച്ചിരുന്നു.
ഇലക്ടറല്‍ കോളജ് ബൈഡന്റെ വിജയം സ്ഥിരീകരിച്ചാല്‍ വൈറ്റ് ഹൗസ് വിട്ടു പോകുമോ എന്ന ചോദ്യത്തിനാണ് തീര്‍ച്ചയായും ഞാനത് ചെയ്യുമെന്ന് ട്രംപ് പ്രതികരിച്ചത്. എന്നാലും തെരഞ്ഞെടുപ്പ് തട്ടിപ്പായിരുന്നുവെന്നും ട്രംപ് പറഞ്ഞു