അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാർത്താ സമ്മേളനം നടത്തുന്നതിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെപ്പ്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു വീഴ്ത്തി. ട്രംപിനെ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
അക്രമിയെ പിടികൂടിയ ശേഷമാണ് ട്രംപ് വാർത്താ സമ്മേളനം പുനരാരംഭിച്ചത്. വാർത്താ സമ്മേളനം നടത്തുന്നതിനിടെ ട്രംപിനെ ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തി അകത്തേക്ക് കൊണ്ടുപോകുകയായിരുന്നു. പത്ത് മിനിറ്റിന് ശേഷം തിരിച്ചെത്തിയ ട്രംപ് തന്നെയാണ് പുറത്ത് വെടിവെപ്പ് നടന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഉദ്യോഗസ്ഥരുടെ ഇടപെടലിനെ ട്രംപ് അഭിനന്ദിക്കുകയും ചെയ്തു.