അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തന്റെ വിജയം സ്വയം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. പോസ്റ്റൽ ബാലറ്റ് ഉൾപ്പെടെ എണ്ണാൻ ബാക്കിയുണ്ടെങ്കിലും അതിന്റെയൊന്നും ആവശ്യമില്ലെന്നാണ് ട്രംപ് പ്രതികരിച്ചത്.
തനിക്കെതിരെ ജയിക്കാൻ കഴിയില്ലെന്ന് ഡെമോക്രാറ്റുകൾക്ക് അറിയാമായിരുന്നു. പിന്തുണച്ചവരോട് നന്ദി പറയുകയാണ്. ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തട്ടിപ്പാണ്. ഇനിയുള്ള വോട്ടെണ്ണൽ നിർത്തിവെക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപ് പറഞ്ഞു.