വയനാട് വിഷൻ ബീനാച്ചി അരിവയൽ വിഷൻ ടെക് കേബിൾ ടി വി ഓപ്പറേറ്ററായ സി സി സ്വദേശി ബിന്ദു നിവാസിൽ ബ്രിജുരാജ് (41) നിര്യാതനായി

സുൽത്താൻ ബത്തേരി: വയനാട് വിഷൻ ബീനാച്ചി അരിവയൽ വിഷൻ ടെക് കേബിൾ ടി വി ഓപ്പറേറ്ററായ സി സി സ്വദേശി ബിന്ദു നിവാസിൽ ബ്രിജുരാജ് (41) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: ശ്രിജു രാജ്, ശ്രേയ. വ്യാഴാഴ്ച രാവിലെ 7 മണിക്ക് വീട്ടുവളപ്പിൽ. പിതാവ്: രാജപ്പൻ (പരേതൻ). മാതാവ്: ചെല്ലമ്മ

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: നിർണ്ണായക തീരുമാനങ്ങളുമായി ഇലക്ഷൻ കമ്മീഷൻ

തിരുവനന്തപുരം; വരാനിരിക്കുന്ന കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്താൻ കഴിയില്ല എന്ന് ഇലക്ഷൻ കമ്മീഷൻ. വോട്ടെടുപ്പിന് തലേന്ന് കൊവിഡ് സ്ഥിരീകരിക്കുന്ന രോഗികൾക്ക് പിപിഇ കിറ്റ് നൽകി വോട്ട് രേഖപ്പെടുത്താൻ അവസരം നൽകുന്നതിനെ കുറിച്ചും ആലോചനയുണ്ടെന്നും ഇലക്ഷൻ കമ്മീഷൻ പറഞ്ഞു.  

Read More

ഇന്നും സംസ്ഥാനത്ത് 28 കൊവിഡ് മരണം; 7473 സമ്പർക്ക രോഗികൾ

സംസ്ഥാനത്ത് 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനി ആരിഫ ബീവി (73), നെടുമങ്ങാട് സ്വദേശി രാജൻ (54), മൈലക്കര സ്വദേശി രാമചന്ദ്രൻ നായർ (63), വാമനപുരം സ്വദേശി മോഹനൻ (56), കരുമം സ്വദേശിനി സത്യവതി (67), കവലയൂർ സ്വദേശി രാജു ആചാരി (58), കൊല്ലം കാരിക്കോട് സ്വദേശി ഉണ്ണികൃഷ്മൻ (83), എറണാകുളം കോതമംഗലം സ്വദേശിനി മേരി പൗലോസ് (64), ഗാന്ധിനഗർ സ്വദേശി ചന്ദ്രകാന്ത് (64), ഊരുമന സ്വദേശി എൻ.വി. ലിയോൻസ് (53),…

Read More

വയനാട് ‍ജില്ലയിൽ 151 പേര്‍ക്ക് കൂടി കോവിഡ് ; 87 പേര്‍ക്ക് രോഗമുക്തി, 143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (04.11.20) 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 87 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 8 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7476 ആയി. 6516 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 55 മരണം. നിലവില്‍…

Read More

വിഷാദം, മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഫുട്ബോള്‍ ഇതിഹാസതാരം ഡീഗോ മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60-ാം ജന്മദിനം ആഘോഷിച്ച് മൂന്ന് ദിവസം മാത്രം പിന്നിടുമ്പോഴാണ് മറഡോണയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി താരം വിഷാദത്തിലായിരുന്നുവെന്നും ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ലായിരുന്നുവെന്നും മറഡോണയെ പരിചരിക്കുന്ന ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വെ പറഞ്ഞു. താരത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പേടിക്കാനൊന്നുമില്ലെന്നും അദ്ദേഹം പഴയ നിലയിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായുള്ള ലാ പ്ലാറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ്…

Read More

ഇന്ന് 8206 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 84,995 പേർ

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8206 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 881, കൊല്ലം 769, പത്തനംതിട്ട 286, ആലപ്പുഴ 672, കോട്ടയം 470, ഇടുക്കി 90, എറണാകുളം 1078, തൃശൂർ 936, പാലക്കാട് 583, മലപ്പുറം 655, കോഴിക്കോട് 1015, വയനാട് 87, കണ്ണൂർ 515, കാസർഗോഡ് 169 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,995 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,72,951 പേർ ഇതുവരെ കോവിഡിൽ നിന്നും…

Read More

സംസ്ഥാനത്ത് പുതുതായി 10 ഹോട്ട് സ്‌പോട്ടുകൾ; 24 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ മുണ്ടക്കയം (കണ്ടൈൻമെന്റ് സോൺ വാർഡ് 5), ഞീയൂർ (12), ചിറക്കടവ് (2), ഇടുക്കി ജില്ലയിലെ കുമാരമംഗലം (സബ് വാർഡ് 1, 2), ചിന്നക്കനാൽ (സബ് വാർഡ് 11, 12), മലപ്പുറം ജില്ലയിലെ എടപ്പാൾ (2, 4, 5, 6, 7, 9, 11, 13, 14, 16, 19), വട്ടംകുളം (1, 7, 8, 9, 16 17, 18), തൃശൂർ ജില്ലയിലെ കൊടശേരി (5), വയനാട്…

Read More

സംസ്ഥാനത്ത് ഇന്ന് 8516 പേർക്ക് കൊവിഡ്, 28 മരണം; 8206 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 8516 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശൂർ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂർ 370, ഇടുക്കി 204, പത്തനംതിട്ട 186, കാസർഗോഡ് 182, വയനാട് 151 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനി ആരിഫ ബീവി (73), നെടുമങ്ങാട് സ്വദേശി രാജൻ…

Read More

സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം; ദിലീപ് ‑മഞ്ജു വാര്യർ ദമ്പതികളുടെ മകൾ മീനാക്ഷിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

ദിലീപ് -മഞ്ജു വാര്യർ ദമ്പതികളുടെ മകൾ മീനാക്ഷിയുടെ പരാതിയിൽ കേസെടുത്ത് ആലുവ പോലീസ്. സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കേസ്. തന്നെയും അച്ഛനെയും അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യം വച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായ ഉള്ളടക്കവുമായി വാർത്ത നൽകുകയും വ്യാജ പ്രചാരണം നടത്തുകയും ചെയ്തു എന്നാണ് മീനാക്ഷിയുടെ പരാതി. 2020 ജൂലൈ, ആഗസ്റ്റ് മാസം മുതൽ മീനാക്ഷി ‘അമ്മ മഞ്ജുവിന്റെ അടുത്തേക്ക് പോകുകയാണ്, അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടിൽ…

Read More

പിഎസ് സി പരീക്ഷ: കൊവിഡ് പോസിറ്റീവായവർ അറിയിക്കണമെന്ന് അധികൃതർ

തൃശൂർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന വിവിധ പരീക്ഷകളിൽ ഹാജരാകുന്ന കൊവിഡ് പോസിറ്റീവായ ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുന്നതിനു സ്വീകരിക്കേണ്ട നടപടിക്രമങ്ങൾക്കായി അനുവദിക്കപ്പെട്ട പരീക്ഷ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന ജില്ലാ ഓഫീസുമായി ആവശ്യമായ പ്രമാണങ്ങൾ സഹിതം ബന്ധപ്പെടണം. തൃശൂർ ജില്ലയിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു കിട്ടിയ ഉദ്യോഗാർത്ഥികൾ 0487-2327505, [email protected] എന്ന ഫോൺ നമ്പറിലോ ഇമെയിലിലോ ബന്ധപ്പെടണമെന്ന് പി.എസ്. സി തൃശൂർ ജില്ലാ ഓഫീസർ അറിയിച്ചു.

Read More