ദിലീപ് -മഞ്ജു വാര്യർ ദമ്പതികളുടെ മകൾ മീനാക്ഷിയുടെ പരാതിയിൽ കേസെടുത്ത് ആലുവ പോലീസ്. സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കേസ്.
തന്നെയും അച്ഛനെയും അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യം വച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായ ഉള്ളടക്കവുമായി വാർത്ത നൽകുകയും വ്യാജ പ്രചാരണം നടത്തുകയും ചെയ്തു എന്നാണ് മീനാക്ഷിയുടെ പരാതി. 2020 ജൂലൈ, ആഗസ്റ്റ് മാസം മുതൽ മീനാക്ഷി ‘അമ്മ മഞ്ജുവിന്റെ അടുത്തേക്ക് പോകുകയാണ്, അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടിൽ നില്ക്കാൻ ബുദ്ധിമുട്ടാണ്, അമ്മയുടെ വില ഇപ്പോഴാണ് മനസിലാവുന്നത്, എന്നിങ്ങനെയായിരുന്നു വ്യാജ പ്രചാരണം എന്ന് മീനാക്ഷി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
മീനാക്ഷിയുടെ പരാതിയ്ക്ക് പിന്നാലെ കഴിഞ്ഞ മാസം 28 നു ആലുവ പോലീസ് മൊഴിയെടുത്തു. നേരിട്ട് കേസ് എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ അനുവാദം തേടി കോടതിയെ സമീപിച്ചു. തുടർന്ന് കേസ് എടുത്ത് അന്വേഷണം നടത്താൻ കോടതി ആലുവ ഈസ്റ്റ് പൊലീസിന് നിർദേശം നൽകി. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.