വ്യാജ പേരിൽ കൊവിഡ് പരിശോധന; കെ എസ് യു സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു

വ്യാജ പേരിൽ കൊവിഡ് പരിശോധന നടത്തിയ സംഭവത്തിൽ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെതിരെ പോലീസ് കേസെടുത്തു. ആൾമാറാട്ടം, പകർച്ചവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരമാണ് കേസ്.

പോത്തൻകോട് പോലീസാണ് അഭിജിത്തിനെതിരെ കേസെടുത്തത്. എന്നാൽ പേര് രേഖപ്പെടുത്തിയതിൽ പഞ്ചായത്ത് ജീവനക്കാർക്കുണ്ടായ പിഴവാണ് വിവാദത്തിന് പിന്നിലെന്ന് അഭിജിത്തും കോൺഗ്രസുകാരും ന്യായീകരിക്കുന്നു.

 

കെ എം അഭിജിത്ത് എന്നതിന് പകരം അഭി കെ എം എന്നാണ് പരിശോധനാ കേന്ദ്രത്തിൽ പേര് രേഖപ്പെടുത്തിയത്. മേൽവിലാസമാണെങ്കിൽ കെ എസ് യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടേതാണ് നൽകിയിരിക്കുന്നത്. സ്വന്തം ഫോൺ നമ്പറിന് പകരം വീട്ടുടമയുടെ ഫോൺ നമ്പറാണ് നൽകിയിരിക്കുന്നത്.