യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപെടുത്തി. തൃശ്ശൂര്‍ മാള പിണ്ടാണി കടമ്പോട്ട് സുബൈറിന്റെ മകൾ റഹ്മത്ത് (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിണ്ടാണി ഷാപ്പിന് സമീപം വാടകക്ക് താമസിക്കുന്ന പറവൂർ വടക്കേക്കര ഇളംകാട് സ്വദേശി പുതുമന ഷംസാദ് (45) അറസ്റ്റിലായി.
കൃത്യം നടത്തിയതിനു ശേഷം ഇന്ന് പുലർച്ചെ അഞ്ചിന് മക്കളായ ഷറഫുദ്ദീൻ (ഒൻപത്) ഹയാൻ (രണ്ടര) എന്നിവരെയും കൂട്ടി ഷംസാദ് തന്റെ പറവൂരിലെ വീട്ടിലെത്തുകയും മക്കളെ അവിടെ ഏൽപ്പിച്ച് കൂട്ടുകാരന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു.
ഇതിനിടെ ഷംസാദിന്റെ മാതാവ് രാവിലെ ഇവരുടെ അയൽവാസികളെ വിളിച്ച് മകൻ കുട്ടികളെ കൊണ്ടുവന്ന് ഇവിടെ ആക്കിയിട്ടുണ്ടെന്നും റഹ്മത്തിനെ കൊണ്ടുവന്നിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് അയൽവാസികൾ ഇവർ താമസിക്കുന്ന വീട്ടിൽ ചെന്ന് നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്

 
                         
                         
                         
                         
                         
                        