കൊല്ലത്ത് ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചയാൾക്ക് കൊവിഡ്; പോലീസ് കേസെടുത്തു

കൊല്ലം അഞ്ചലിൽ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ പകലായിരുന്നു സംഭവം. ആശുപത്രിയിൽ മറ്റ് അസുഖത്തിനായി ചികിത്സക്കെത്തിയതായിരുന്നു ഇയാൾ. എന്നാൽ കൊവിഡ് പരിശോധനക്കായി സ്രവം എടുക്കണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു

ഇതിൽ പ്രകോപിതനായി ഇയാൾ ഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ആശുപത്രി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചൽ പോലീസ് കേസെടുത്തു. ഇയാളുടെ സ്രവ പരിശോധന ഫലം വന്നപ്പോൾ പോസിറ്റീവാണെന്ന് വ്യക്തമാകുകയായിരുന്നു.