എറണാകുളത്തെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പോലീസിന്റെ പരിശോധന

എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ പോലീസ് പരിശോധന നടത്തുന്നു. കഴിഞ്ഞ ദിവസം അൽ ഖ്വയ്ദ ബന്ധം ആരോപിച്ച് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് റൂറൽ എസ് പിയുടെ നിർദേശപ്രകാരം പോലീസ് പരിശോധന നടത്തുന്നത്

പെരുമ്പാവൂർ, മൂവാറ്റുപുഴ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. റൂറൽ ജില്ലാ പരിധിയിൽ ജോലി ചെയ്യുന്ന മുഴുവൻ അന്യസംസ്ഥാന തൊഴിലാളികളും പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇതില്ലാത്ത പക്ഷം തൊഴിൽ ഉടമകൾക്കും കരാറുകാർക്കുമെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം.