കൊവിഡ് ബാധിച്ച് തിരുവനന്തപുരത്ത് ഡോക്ടർ മരിച്ചു

കൊവിഡ് ബാധിച്ച് തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ ഡോക്ടർ മരിച്ചു. അട്ടക്കുളങ്ങര കെബിഎം ക്ലിനിക് നടത്തിയിരുന്ന ഡോ. എംഎസ് ആബ്ദീനാണ് മരിച്ചത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ഡോക്ടറാണ് ഇദ്ദേഹം

 

കഴിഞ്ഞ ശനിയാഴ്ച വരെ രോഗികളെ ശുശ്രൂഷിച്ചിരുന്ന ആബ്ദിൻ തിങ്കളാഴ്ചയാണ് കൊവിഡ് ബാധിതനായത്. ആരോഗ്യനില തകരാറിലായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.