കോട്ടയം മെഡിക്കൽ കോളജിലെ രണ്ട് ഡോക്ടർമാർക്കും കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി, പത്തോളജി വിഭാഗത്തിലെ ഡോക്ടർമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജിൽ ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ദിവസം ഗൈനക്കോളജി വാർഡിലെ അഞ്ച് രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു

ഇവരിൽ നിന്നാകാം പിജി ഡോക്ടർമാർക്ക് രോഗബാധയുണ്ടായതെന്ന് കരുതുന്നു. രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നിരവധി ഡോക്ടർമാർ നിരീക്ഷണത്തിൽ പോയിരുന്നു. ഇന്ന് രണ്ട് ഡോക്ടർമാർക്ക് കൂടി രോഗബാധ കണ്ടെത്തിയതോടെ കൂടുതൽ ജീവനക്കാർ നിരീക്ഷണത്തിൽ പോകേണ്ട സ്ഥിതിയാണ്. ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ്