രോഗിക്ക് കൊവിഡ്; കോട്ടയം മെഡിക്കൽ കോളജ് നേത്രരോഗ വിഭാഗം അടച്ചു

ചികിത്സക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം മെഡിക്കൽ കോളജിലെ നേത്രരോഗ വിഭാഗം അടച്ചു. ഈ വിഭാഗത്തിലെ ഡോക്ടർമാർ ഉൾപ്പെടെ 11 പേരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു.

ഏറ്റുമാനൂരിൽ ലോറി ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചു. പച്ചക്കറികളുമായെത്തിയ ലോറി ഡ്രൈവർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് മാർക്കറ്റിലെത്തിയ 28 പേരെ ആന്റിജൻ ടെസ്റ്റിന് വിദേമാക്കി. ചങ്ങനാശ്ശേരിയിലും പരിസര ഭാഗങ്ങളിലും സമ്പർക്ക രോഗികൾ വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.