രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിുടെ 40,425 പേർക്ക് കൂടി കൊവിഡ് ബാധ. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. 11,18,043 പേരാണ് ഇതിനോടകം കൊവിഡ് ബാധിതരായത്. 681 പേർ കഴിഞ്ഞ ഒറ്റ ദിവസത്തിനിടെ മരിച്ചത്.
3,90,459 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 7,00,087 പേർ രോഗമുക്തി നേടി. 27,497 പേർക്കാണ് കൊവിഡിനെ തുടർന്ന് ഇന്ത്യയിൽ ജീവൻ നഷ്ടപ്പെട്ടത്. ഒരു കോടി 40 ലക്ഷം സാമ്പിളുകളാണ് ഇതിനോടകം പരിശോധിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. 3,10,455 പേർക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. 11854 പേർ മരിച്ചു. 1,29, 032 പേരാണ് ചികിത്സയിൽ കഴിയുന്നത്
തമിഴ്‌നാട്ടിൽ 1,70,693 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2481 പേർ മരിച്ചു. ഡൽഹിയിൽ 1,22,793 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3628 പേർ മരിച്ചു