വെസ്റ്റ് ഇൻഡീസ് 287ന് പുറത്ത്, ഇംഗ്ലണ്ടിനും തകർച്ച; രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവശകരമായ അന്ത്യത്തിലേക്ക്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 469 റൺസിനെതിരെ ബാറ്റേന്തിയ വിൻഡീസ് 287 റൺസിന് എല്ലാവരും പുറത്തായി. രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു

ഇംഗ്ലണ്ടിന് നിലവിൽ 219 റൺസിന്റെ ലീഡുണ്ട്. 37 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് നാലാം ദിനം അവർ കളി അവസാനിപ്പിച്ചത്. ഇന്ന് ആദ്യ സെഷനിൽ പരമാവധി റൺസ് കൂട്ടിച്ചേർത്ത ശേഷം ഡിക്ലയർ ചെയ്ത് വിൻഡീസിനെ ബാറ്റിംഗിന് അയക്കാനാകും ഇംഗ്ലണ്ടിന്റെ തീരുമാനം.

വിൻഡീസ് ബാറ്റ്‌സ്മാൻമാർ ക്ഷമ കാണിക്കുകയാണെങ്കിൽ ടെസ്റ്റ് സമനിലയിൽ അവസാനിക്കും. ബെൻ സ്‌റ്റോക്‌സും ജോസ് ബട്‌ലറും ചേർന്നാണ് ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിംഗ്‌സ് ഓപൺ ചെയ്തത്. എന്നാൽ ബട്‌ലർ പൂജ്യത്തിന് പുറത്തായി. ക്രൗലി 11 റൺസിന് വീണു. 16 റൺസുമായി സ്റ്റോക്‌സും 8 റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ.