വിൻഡീസിന് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു; ബ്രാത്ത് വെയ്റ്റിന് അർധ സെഞ്ച്വറി

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റ് ചെയ്യുന്ന വെസ്റ്റ് ഇൻഡീസ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എന്ന നിലയിൽ. അർധ സെഞ്ച്വറി നേടിയ ക്രെയ്ഗ് ബ്രാത്ത് വെയ്റ്റും ഷമ്‌റ ബ്രൂക്‌സുമാണ് ക്രീസിൽ.

വിൻഡീസ് ഇപ്പോഴും ഇംഗ്ലണ്ടിന്റെ സ്‌കോറിനേക്കാൾ 296 റൺസ് പിന്നിലാണ്. ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 469 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ആദ്യ ടെസ്റ്റ് വിൻഡീസ് വിജയിച്ചിരുന്നു.

63 റൺസുമായി ബ്രാത്ത് വെയ്റ്റും 32 റൺസുമായി ബ്രൂക്‌സുമാണ് ക്രീസിൽ. 12 റൺസെടുത്ത കാംപെൽ, 32 റൺസെടുത്ത അൽസാരി ജോസഫ്, 25 റൺസെടുത്ത ഷായി ഹോപ് എന്നിവരെയാണ് വിൻഡീസിന് നഷ്ടപ്പെട്ടത്. നാലാം ദിനമായ ഇന്ന് പരമാവധി വിക്കറ്റ് വീഴാതെ പിടിച്ചു നിൽക്കാനാകും വിൻഡീസ് ബാറ്റ്‌സ്മാൻമാർ ശ്രമിക്കുക. അങ്ങനെ വരികയാണെങ്കിൽ ടെസ്റ്റ് സമനിലയിൽ അവസാനിക്കും.