കണ്ണൂർ കരിവെള്ളൂർ ദേശീയ പാതയിൽ സ്ഥിതി ചെയ്യുന്ന പെട്രോൾ പമ്പിൽ മോഷണം. മൂന്ന് ലക്ഷം രൂപയും ചെക്കും രേഖകളുമടങ്ങുന്ന ലോക്കർ കവർച്ചക്കാർ കൊണ്ടുപോയി.
ഷട്ടർ തകർത്താണ് മോഷ്ടക്കൾ ഓഫീസിനുള്ളിൽ കയറിയത്. 3,44,720 രൂപയും സുപ്രധാന രേഖകളും ചെക്ക് ലീഫുകളും ലോക്കറിലുണ്ടായിരുന്നതായി പമ്പ് മാനേജർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഷട്ടർ തകർക്കാനുപയോഗിച്ച കമ്പിപ്പാരയും മഴുവും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.