രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ തൃശ്ശൂർ മെഡിക്കൽ കോളജിലെ ഡോക്ടർ വിജിലൻസ് പിടിയിൽ

 

തൃശ്ശൂർ മെഡിക്കൽ കോളജിൽ രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസ് പിടിയിൽ. സർജനായ ഡോ. കെ ബാലഗോപാലാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കാൽമുട്ട് ശസ്ത്രക്രിയക്കായി രോഗിയിൽ നിന്ന് 20,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. വിയ്യൂരിലെ വസതിയിൽ വെച്ചാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.