24 മണിക്കൂറിനിടെ രാജ്യത്ത് 9419 പേർക്ക് കൂടി കൊവിഡ്; 159 പേർ മരിച്ചു

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9419 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 159 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 4,74,111 ആയി. ഇതുവരെ 3,46,66,241 പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.

94,742 പേരാണ് നിലവിൽ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി കഴിയുന്നത്. കഴിഞ്ഞ ദിവസത്തെ കണക്കുകളെക്കാൾ 11.6% കൂടുതലാണ് ഇന്നത്തെ കണക്കുകൾ. 8,251 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി.

അതേസമയം മഹാരാഷ്ട്രയിൽ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചയാൾ രോഗമുക്തനായി. 33കാരനായ മറൈൻ എൻജിനീയറാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.