വയനാട് കൈനാട്ടിയിൽ വാഹനാപകടം 2 യുവാക്കൾ മരണപ്പെട്ടു
വയനാട് കൈനാട്ടിയിൽ വാഹനാപകടം 2 യുവാക്കൾ മരിച്ചു. മേപ്പാടി വിത്തുകാട് സ്വദേശികളായ വിഷ്ണു 20. സിബിത്ത് 23 എന്നിവരാണ് മരണപ്പെട്ടത് മൃതദേഹങ്ങൾ കൽപ്പറ്റ ലിയോ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വയനാട് കൈനാട്ടിയിൽ വാഹനാപകടം 2 യുവാക്കൾ മരിച്ചു. മേപ്പാടി വിത്തുകാട് സ്വദേശികളായ വിഷ്ണു 20. സിബിത്ത് 23 എന്നിവരാണ് മരണപ്പെട്ടത് മൃതദേഹങ്ങൾ കൽപ്പറ്റ ലിയോ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കുമ്പളങ്ങ നിസ്സാരമല്ല; സവിശേഷ സ്ഥാനമുണ്ട് ആയുര്‍വേദത്തിൽ അകം പൊള്ളയായ തണ്ടുകളാൽ പടർന്നുകയറുന്നൊരു വള്ളിസസ്യമാണ് കുമ്പളം. വള്ളിഫലങ്ങളിൽ ഏറ്റവും മികച്ചത് കുമ്പളമാണെന്ന് ആയുർവേദം പറയുന്നു. കുമ്പളത്തിന്റെ ചെറിയ ഇനമായ നെയ്ക്കുമ്പളം അഥവാ പുള്ളു കുമ്പളത്തിനാണ് ഔഷധഗുണമേറെയും. ബുദ്ധിഭ്രമം, അപസ്മാരം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, മൂത്രതടസ്സം, ആമാശയ രോഗങ്ങൾ, അർശസ്സ് എന്നിവയുടെ ചികിത്സയിൽ കുമ്പളങ്ങ പ്രയോജനപ്പെടുത്തുന്നു. പോഷകസമ്പന്നമാണ് കുമ്പളങ്ങ. ബുദ്ധിശക്തിക്കും ശരീരബലത്തിനും കുമ്പളം ഗുണകരമാണ്. കൂശ്മാണ്ഡം, ബൃഹത്ഫല, പീതപുഷ്പ എന്നീ പേരുകളും കുമ്പളത്തിനുണ്ട്. കുമ്പളത്തിന്റെ വള്ളി, ഫലം, തൊലി,…
സംസ്ഥാനത്ത് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം പിജി ഡോക്ടർമാർ കടുപ്പിക്കുന്നു. നാളെ മുതൽ അത്യാഹിത വിഭാഗം ബഹിഷ്‌കരിക്കുന്നത് ഉൾപ്പെടെയുള്ള സമരരീതി സ്വീകരിക്കും. സർക്കാർ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഡോക്ടർമാർ സമരം ശക്തമാക്കുന്നത്. അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിൽ സമരം ചെയ്യുന്ന പിജി ഡോക്ടർമാർക്ക് ഹോസ്റ്റൽ ഒഴിയണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ കത്ത് നൽകി. ഹോസ്റ്റലിൽ നിന്നും പുറത്തു പോകാൻ ആവശ്യപ്പെട്ടതിനെത്തുടർന്നു പിജി ഡോക്ടർമാർ കാമ്പസിലെ കാർ പോർച്ചിൽ കിടന്നു പ്രതിഷേധിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മെഡിക്കൽ കോളേജ് സ്റ്റുഡൻറ്‌സ് യൂണിയൻ ഇവർക്ക്…
വരണ്ടതും അടരുന്നതും ചൊറിച്ചിലുള്ളതുമായ ചർമ്മത്തെ ഭേദമാക്കാനും മുട്ട സഹായിക്കുന്നു. മുട്ടയുടെ മഞ്ഞക്കരു ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. ഇത് ചർമ്മത്തിന് ഈർപ്പം നൽകുന്നു. മുട്ടയുടെ വെള്ളയിൽ ആൽബുമിൻ അടങ്ങിയിട്ടുണ്ട്. ഇത് സുഷിരങ്ങൾ ശക്തമാക്കാനും അമിതമായ അഴുക്ക് നീക്കം ചെയ്യാനും സഹായിക്കുന്നു. ഒരു മുട്ടയുടെ വെള്ളയും നാരങ്ങാ നീരും ചേർത്ത് അതിൽ അൽപം തേൻ ചേർക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിട്ട് 15 മിനിട്ടിന് ശേഷം കഴുകിക്കളയുക. ഇത് ആഴ്ചയിൽ രണ്ട് ദിവസം പുരട്ടുക. മുഖക്കുരു കുറയ്ക്കാൻ സഹായിക്കും….
കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുമെന്നും 11ാം ശമ്പള സ്‌കെയിൽ പ്രകാരം അടിസ്ഥാന ശമ്പളം 23,000 ആയി നിശ്ചയിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു. 8730ൽ നിന്നാണ് അടിസ്ഥാന ശമ്പളം 23,000 ആകുന്നതെന്നും പെൻഷൻകാർക്ക് മാത്രം മുൻകാല പ്രാബല്യത്താടെ 2021 ജൂൺ തൊട്ടുള്ള ആനുകൂല്യം നൽകുമെന്നും മന്ത്രി അറിയിച്ചു. ജീവനക്കാർക്ക് 2022 ജനുവരി മുതലാണ് പരിഷ്‌കരണ ആനുകൂല്യം ലഭിക്കുക. ഡ്രൈവർ കം കണ്ടക്ടർ എന്ന പുതിയ കേഡർ സൃഷ്ടിക്കുമെന്നും 14 വിഭാഗം മെക്കാനിക്കൽ ജീവനക്കാരെ രണ്ടു കാറ്റഗറി ആക്കുമെന്നും…
ജില്ലയില്‍ ഇന്ന് 526 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നുവന്ന ഒരാൾക്കും ,ഒരു ആരോഗ്യ പ്രവർത്തകയ്ക്കും, സമ്പര്‍ക്കം വഴി 517പേര്‍ക്കും ആണ് രോഗം ബാധിച്ചത്. 5844 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 638 പേര്‍ കൂടി രോഗമുക്തി നേടി. 9.16ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്…
കേരളത്തിൽ ഇന്ന് 4169 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 759, എറണാകുളം 691, കോഴിക്കോട് 526, തൃശൂർ 341, കോട്ടയം 317, കൊല്ലം 300, കണ്ണൂർ 287, പത്തനംതിട്ട 172, മലപ്പുറം 161, പാലക്കാട് 142, ആലപ്പുഴ 141, ഇടുക്കി 140, വയനാട് 98, കാസർഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,715 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19…
ആലപ്പുഴയിൽ പക്ഷിപ്പനി കണ്ടെത്തിയ തകഴി പഞ്ചായത്തിലെ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തീരുമാനം. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളിൽ ആയിരക്കണക്കിന് താറാവുകളാണ് രോഗം ബാധിച്ച് ചത്തത്. ആഴ്ചകൾക്ക് മുമ്പാണ് ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തുതുടങ്ങിയത് നെടുമുടി പഞ്ചായത്തിൽ മാത്രം മൂന്ന് കർഷകരുടെ എണ്ണായിരത്തിലധികം താറാവുകളാണ് ഇതിനോടകം ചത്തത്. വായുവിലൂടെയാണ് രോഗം പടരുന്നത്. മനുഷ്യരിലേക്ക് പകരാൻ സാധ്യത കുറവാണ്. കലക്ടറേറ്റിൽ ചേർന്ന അടിയന്തര യോഗമാണ് താറാവുകളെ കൊന്നൊടുക്കാൻ തീരുമാനിച്ചത്. പത്തംഗ ടീമിനെയും ഇതിനായി നിയോഗിച്ചിട്ടുണ്ട് പതിനൊന്ന് പഞ്ചായത്തുകളിൽ താറാവുകളെയും…
30 ജില്ലാ, ജനറൽ ആശുപത്രികളിൽ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന് 14.99 കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി സാക്ഷാത്ക്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ടെറിഷ്യറി കെയർ ആശുപത്രികളിൽ കൂടി പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ആർദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി വികസിപ്പിച്ച 600 ഓളം കേന്ദ്രങ്ങളിലും 12 മെഡിക്കൽ കോളജുകളിലും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ജനറൽ ആശുപത്രികളിലും ഇ ഹെൽത്ത് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സർക്കാരിന്റെ കാലാവധി…
ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച എല്ലാ രേഖകളും നാളെ ഹാജരാക്കണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടു. ഷാഹിദ കമാലിനെതിരായ കേസ് പരിഗണിക്കാൻ അധികാരമുണ്ടെന്ന് ലോകായുക്ത വ്യക്തമാക്കി. വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനും വനിതാ കമ്മീഷൻ അംഗമാകാനും വ്യജ വിദ്യാഭ്യാസ യോഗ്യതകൾ ഹാജരാക്കിയെന്നാണ് ലോകായുക്തക്ക് മുന്നിലെ പരാതി. തെറ്റായ വിദ്യാഭ്യാസയോഗ്യത തെരെഞ്ഞെടുപ്പിന് നൽകിയ ഷാഹിദ കമാലിന് വനിത കമ്മിഷനംഗമായി തുടരാനാകില്ലെന്നാണ് പരാതിക്കാരിയുടെ വാദം. ഷാഹിദയുടെ വിശ്വാസ്യത നഷ്ടമായെന്ന് പരാതിക്കാരി വിമർശിച്ചു. വിദ്യാഭ്യാസ യോഗ്യത തെറ്റായി…