രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,067 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,08,58,371 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്.
13,087 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 1,05,61,608 പേർ രോഗമുക്തരായി. നിലവിൽ 1,41,511 പേരാണ് ചികിത്സയിൽ കഴിയുന്നത്.
94 പേർ ഇന്നലെ കൊവിഡ് ബാധിതരായി മരിച്ചു. 1,55,252 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം രാജ്യത്ത് ഇതിനോടകം 66,11,561 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു