രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,08,921 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4157 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,71,57,795 ആയി
2,95,955 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതിനോടകം 2,43,50,816 പേരാണ് രോഗമുക്തരായത്. രാജ്യത്ത് ഇതിനോടകം 3,11,388 പേർ കൊവിഡ് ബാധിച്ച് മരിച്ചു.
നിലവിൽ 24,95,591 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 20.06 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.