കേന്ദ്രത്തിന്റെ പുതിയ നിയമം സ്വകാര്യത ഇല്ലാതാക്കും; നിയമപോരാട്ടത്തിനൊരുങ്ങി വാട്‌സാപ്പ്

സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി വാട്‌സാപ്പ്. സ്വകാര്യത ഇല്ലാതാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്ന് വാട്‌സാപ്പ് ആരോപിക്കുന്നു. ഇതുസംബന്ധിച്ച് വാട്‌സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ

കേന്ദ്രത്തിന്റെ പുതിയ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിലെ സ്വകാര്യത അവകാശങ്ങളുടെ ലംഘനമാണെന്ന് വാട്‌സാപ്പ് ഹർജിയിൽ പറയുന്നു. തെറ്റായ കാര്യം ചെയ്യുന്ന ഉപഭോക്താവിനെ കൊണ്ടുവരാൻ പുതിയ നിയമം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് പ്രായോഗികമല്ലെന്ന് വാട്‌സാപ്പ് ചൂണ്ടിക്കാണിക്കുന്നു.

കേന്ദ്രസർക്കാർ കൊണ്ടുവന്ന മാർഗരേഖ നടപ്പാക്കാൻ സാമൂഹിക മാധ്യമങ്ങൾക്ക് മൂന്ന് മാസത്തെ സാവകാശമാണ് നൽകിയിരുന്നത്. ഇത് മെയ് 25ന് അവസാനിച്ചിരുന്നു.