സ്മാർട്ട് കിച്ചൺ പദ്ധതിയുടെ മാർഗരേഖ തയ്യാറാക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു

  സ്മാർട്ട് കിച്ചൺ പദ്ധതിയുടെ മാർഗരേഖയും ശുപാർശയും സമർപ്പിക്കാൻ വനിതാ ശിശു വികസന വകുപ്പ് മൂന്നംഗ സമിതിയെ നിയമിച്ചു. ഗാർഹിക ജോലിയിൽ ഏർപ്പെട്ട സ്ത്രീകൾക്ക് സർക്കാരിൽ നിന്ന് ലഭ്യമാക്കേണ്ട സഹായം, ഗാർഹിക ജോലിയുടെ ഭാരവും കാഠിന്യവും ലഘൂകരിക്കാൻ സ്മാർട്ട് കിച്ചൺ പദ്ധതി നടപ്പാക്കൽ എന്നിവ സംബന്ധിച്ച മാർഗരേഖ സമർപ്പിക്കാനാണ് മൂന്നംഗ സമിതിയെ രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, വനിതാ ശിശു…

Read More

സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി: ശനിയാഴ്ച വരെ മഴ കനക്കും

  തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ. വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ശനിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാളില്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ ശക്തമായത്. തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ ഇന്നലെ രാത്രിമുതല്‍ കനത്ത മഴയാണ് ലഭിക്കുന്നത്. കടലും പ്രക്ഷുപ്തമാണ്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ 11…

Read More

മന്ത്രിമാരുടെ ശമ്പളത്തിൽ നിന്ന് പ്രതിമാസം പതിനായിരം രൂപ ദൂരിതാശ്വാസ നിധിയിലേക്ക്

  മന്ത്രിമാരുടെ ശമ്പളത്തിൽ നിന്ന് ഓരോ മാസവും പതിനായിരം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു വർഷത്തേക്കാണ് ശമ്പളത്തിന്റെ വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നൽകുക.

Read More

കോവിഡ് വ്യാപനം കുറഞ്ഞു; ആശ്വസിക്കാറായിട്ടില്ല: മുഖ്യമന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ കോവിഡ് വ്യാപനത്തില്‍ കുറവുണ്ടായതായാണ് വിലയിരുത്തിയത്. എന്നാല്‍ ആശ്വസിക്കാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഐസിയു വെന്റിലേറ്ററുകളില്‍ ഇപ്പോഴും രോഗികളുണ്ട്. ആശുപത്രികളിലെ തിരക്ക് കുറയാന്‍ ഇനിയും കുറച്ചുനാളുകള്‍ കൂടി വേണ്ടിവരും. എന്നാല്‍, രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തരുണ്ടാകുന്നത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധ സാമഗ്രികള്‍ വില കൂട്ടി വില്‍ക്കരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി….

Read More

രോഗികളെ മാറ്റാനും അനുമതി വേണം; ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ പുതിയ ഉത്തരവ്

  ലക്ഷദ്വീപ് ജനതക്ക് കൂടുതൽ ദ്രോഹവുമായി ബിജെപിക്കാരനായ അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ നീക്കം. ദ്വീപിലെ രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റാൻ നാലംഗ സമിതിയുടെ അനുമതി വേണമെന്നാണ് ഉത്തരവ്. നേരത്തെ രോഗികളെ ഹെലികോപ്റ്ററിൽ മാറ്റുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെയും മെഡിക്കൽ ഓഫീസറുടെയും അനുമതി മാത്രമേ ആവശ്യമായിരുന്നുള്ളു. കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനും വിവിധ വകുപ്പുകളോട് അഡ്മിനിസ്‌ട്രേഷൻ നിർദേശിച്ചിട്ടുണ്ട്. ദ്വീപ് സ്വദേശികളായ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് സംശയം

Read More

കേരളത്തിൽ ഇന്ന് 28,798 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 28,798 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂർ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂർ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസർഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

വയനാട് ‍ജില്ലയില് 373 പേര്‍ക്ക് കൂടി കോവിഡ്;372 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.97

  വയനാട് ജില്ലയില്‍ ഇന്ന് (26.05.21) 373 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 372 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.97 ആണ്. 363 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 56752 ആയി. 49456 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6716 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5126 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* നെന്മേനി 39 പേർ,…

Read More

വയനാടിന്റെ ചുമതല മന്ത്രി പി എ മുഹമ്മദ് റിയാസിന്

വയനാട് ജില്ലയുടെ ചുമതല പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് നല്‍കി. മന്ത്രിമാര്‍ ഇല്ലാത്ത ജില്ലകളില്‍ പരിഗണന നല്‍കുന്നതിനു വേണ്ടിയാണ് പ്രത്യേക ചുമതല നല്‍കുന്നതിന് മന്ത്രിസഭ തീരുമാനിച്ചത്. കാസര്‍ഗോഡ് ജില്ലയുടെ ചുമതല മന്ത്രി അഹമ്മദ് ദേവര്‍കോവിലിനാണ്.ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയും റിയാസ് നിർവഹിക്കും.  

Read More

വയനാട്ടിൽ പുതിയ മൈക്രോ കണ്ടൈന്‍മെന്റ് സോൺ പ്രഖ്യാപിച്ചു

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (താഴെ പേര്യ) കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നൊഴിവാക്കിയും പൊഴുതന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4 ല്‍പെട്ട അത്തിമൂല കോളനി പ്രദേശം മൈക്രോ കണ്ടെയന്‍മെന്റ് സോണായും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കോവിഡ് നിയന്ത്രണ നടപടികളുമായി ബന്ധപ്പെട്ട് ജില്ലയില്‍ 250 കണ്ടെയ്ന്‍മെന്റ് സോണുകളാണ് നിലിവലുള്ളത്.

Read More

അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹ നടപടികൾ: ലക്ഷദ്വീപിൽ നാളെ സർവകക്ഷി യോഗം

ബിജെപിക്കാരനായ അഡ്മിനിസ്‌ട്രേറ്ററുടെ വികല നയങ്ങൾക്കും ജനദ്രോഹ നടപടികൾക്കുമെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപിൽ നാളെ സർവകക്ഷി യോഗം. രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. കോൺഗ്രസ്, ബിജെപി, എൻസിപി പാർട്ടി നേതാക്കൾ യോഗത്തിൽ പങ്കെടുക്കും ഓൺലൈനായാണ് യോഗം ചേരുക. അതേസമയം സർക്കാർ സംവിധാനങ്ങൾ പങ്കെടുക്കുന്നില്ല. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഉയരുന്ന പ്രക്ഷോഭം ചർച്ച ചെയ്യുന്നതിനായാണ് യോഗം. അതേസമയം തന്റെ വികല നയങ്ങൾ തുടരുമെന്നാണ് ബിജെപി നേതാവായ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ അറിയിച്ചത്. പ്രതിഷേധങ്ങൾ മുഖവിലക്കെടുക്കില്ലെന്നും…

Read More