സ്മാർട്ട് കിച്ചൺ പദ്ധതിയുടെ മാർഗരേഖ തയ്യാറാക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു

 

സ്മാർട്ട് കിച്ചൺ പദ്ധതിയുടെ മാർഗരേഖയും ശുപാർശയും സമർപ്പിക്കാൻ വനിതാ ശിശു വികസന വകുപ്പ് മൂന്നംഗ സമിതിയെ നിയമിച്ചു. ഗാർഹിക ജോലിയിൽ ഏർപ്പെട്ട സ്ത്രീകൾക്ക് സർക്കാരിൽ നിന്ന് ലഭ്യമാക്കേണ്ട സഹായം, ഗാർഹിക ജോലിയുടെ ഭാരവും കാഠിന്യവും ലഘൂകരിക്കാൻ സ്മാർട്ട് കിച്ചൺ പദ്ധതി നടപ്പാക്കൽ എന്നിവ സംബന്ധിച്ച മാർഗരേഖ സമർപ്പിക്കാനാണ് മൂന്നംഗ സമിതിയെ രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, വനിതാ ശിശു ക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. 2021 ജൂലൈ പത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗാർഹിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതുൾപ്പെടെ പദ്ധതിയുടെ ഭാഗമായിരിക്കും.