സംസ്ഥാനത്തെ വീട്ടമ്മമാർക്കായി കെ എസ് എഫ് ഇയുടെ സഹായത്തോടെ സ്മാർട്ട് കിച്ചൻ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. കെഎസ്എഫ്ഇ സ്മാർട്ട് കിച്ചൺ ചിട്ടികൾ ആരംഭിക്കും. യന്ത്ര ഗാർഹിക ഉപകരണങ്ങളുടെ പപാക്കേജുകളുടെ വില തവണകളായി ഏതാനും വർഷം കൊണ്ട് അടച്ചുതീർക്കാം
പലിശയിലെ മൂന്നിലൊന്ന് ഭാഗം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ഗുണഭോക്താവ്, സർക്കാർ എന്നിവർ പങ്കിട്ടെടുക്കും. കുടുംബശ്രീ വഴിയാണെങ്കിൽ ഈടുകൾ ആവശ്യമില്ലെന്നും മന്ത്രി അറിയിച്ചു.