പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും. കഴിഞ്ഞ മല്‍സരത്തില്‍ ജംഷഡ്പൂര്‍ എഫ് സിയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കേരളം ഇന്നിറങ്ങുന്നത്. ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ 1-1 സമനിലയില്‍ പിടിച്ചിരുന്നു. അടുത്തിടെ ബ്ലാസ്റ്റേഴ്‌സ സൈന്‍ ചെയ്ത യുവാന്‍ഡെ ഇന്ന് ടീമിനായി ഇറങ്ങിയേക്കും. കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ വലിയ മാറ്റങ്ങള്‍ ഇല്ലാതെയാണ് കേരളം ഇന്നിറങ്ങുക. ലീഗില്‍ രണ്ട് ജയവും മൂന്ന് സമനിലയുമായി കേരളം 10ാം സ്ഥാനത്താണ്. എസ് സി ഈസ്റ്റ് ബംഗാള്‍ രണ്ട് ജയവും നാല് സമനിലയുമായി ഒമ്പതാം സ്ഥാനത്താണ്. മുംബൈ സിറ്റിയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. രാത്രി 7.30നാണ് മല്‍സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ്, ഏഷ്യാനെറ്റ് പ്ലസ് എന്നിവയില്‍ മല്‍സരം സംപ്രേക്ഷണം ചെയ്യും.
The Best Online Portal in Malayalam