‘വെള്ളം’ മുതല്‍ ‘മരക്കാര്‍’ വരെ; 20 സിനിമകള്‍ റിലീസിന് ഒരുങ്ങുന്നു
പത്തു മാസത്തോ ളം അടഞ്ഞു കിടന്ന തിയേറ്ററുകള്‍ സജീവമാകുകയാണ്. വിജയ് ചിത്രം മാസ്റ്റര്‍ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. കുടുംബപ്രേക്ഷകര്‍ അടക്കം തിയേറ്ററുകളില്‍ എത്തിയതോടെ 20 മലയാള സിനിമകളുടെ റിലീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജയസൂര്യ ചിത്രം വെള്ളം മുതല്‍ മോഹന്‍ലാലിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹം വരെ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ജനുവരി 22ന് ആണ് വെള്ളം സിനിമയുടെ റിലീസ്. ക്യാപ്റ്റന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രജേഷ് സെന്‍ ജയസൂര്യയെ നായകനാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെള്ളം. കണ്ണൂരിലെ മുഴുക്കുടിയനായ…